സ്വർണ്ണപ്പണയ ഉരുപ്പടികൾ ലേലം ചെയ്യുമ്പോള്‍ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങൾ

For full experience, Download our mobile application:
Get it on Google Play

സ്വർണ്ണപ്പണയ വായ്പയിൽ ഉരുപ്പടികൾ ലേലം ചെയ്യുമ്പോള്‍ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ വന്‍ ചൂഷണമാണ് ഈ മേഘലയില്‍ നടക്കുന്നത്. സ്വർണ്ണം പണയം വെച്ച് കഴിഞ്ഞാൽ ഉരുപ്പടികൾ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്നാണ്  മിക്ക സ്വകാര്യ ഫിനാൻസ് കമ്പനികളുടെയും ഉദ്ദേശം. നിയമത്തെക്കുറിച്ച് അറിയാത്ത ഉപഭോക്താക്കൾ പലപ്പോഴും ഇവരുടെ ചതിയില്‍ പെട്ടുപോകുകയാണ് പതിവ്. സ്വർണ്ണം പണയം വെച്ചിരിക്കുന്ന NBFC (Non Banking Finance Company) സ്വർണ്ണ പണ്ടങ്ങൾ ലേലം ചെയ്യുകയാണെങ്കിൽ താഴെ പറയുന്ന റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

1. സ്വർണ്ണപ്പണയ ലേലത്തെക്കുറിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം കൊടുക്കേണ്ടതാണ്.

2. കഴിഞ്ഞ 30 ദിവസത്തിനുള്ളിലെ 22 കാരറ്റ് സ്വർണത്തിന്റെ ശരാശരി വിലയുടെ 85% റിസർവ് പ്രൈസ് ആയി എടുക്കേണ്ടതാണ്.

3. സ്വർണ്ണ പണയ ലേലം നടത്തേണ്ടത് പണയസ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തോ അടുത്തോ ആയിരിക്കണം.

4. സ്വർണ്ണപ്പണയ ലേലം നടക്കുന്നതിന് 21 ദിവസം മുമ്പ് ഉപഭോക്താവിനെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

5. ലേലത്തിനു മുമ്പ് കുടിശ്ശിക തീർത്ത് സ്വർണ്ണം തിരിച്ചെടുക്കുവാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

6. ലേലത്തിനു ശേഷം കുടിശിക കഴിഞ്ഞ് ബാക്കിയുള്ള പണം തിരിച്ചു നൽകേണ്ടതാണ്. ലേല തുകയെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിന് കൈമാറേണ്ടതാണ്. (statement)

മേൽ പറഞ്ഞ കാര്യങ്ങളിൽ അപാകത ഉണ്ടായാൽ സ്ഥാപനത്തിനെതിരെ അതാത് ജില്ലകളിലുള്ള ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...