കാഞ്ഞിരപ്പള്ളി: യുവജനപക്ഷം മുന്‍പ്രസിഡന്റ് റിജോ വാളന്തറയും ഇരിന്നൂറ്റിഅന്‍പതോളം കുടുംബങ്ങളും മാണി കോണ്‍ഗ്രസ്സിലേയ്ക്ക്.
കേരള കോണ്‍ഗ്രസ് (എം) പ്രസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും മനസ്സിലാക്കിയതിനാലാണ് താനും തന്നെ വിശ്വസിച്ച കുടുംബങ്ങളും രാഷ്ട്രീയ ചുവടുമാറ്റത്തിന് തയ്യാറായതെന്ന് റിജോ വാളന്തറ പറഞ്ഞു. നിലവില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് റിജോ.
രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് റിജോ വാളന്തറയുടെ നേതൃത്വത്തില്‍ ജോസ്.കെ.മാണി എം.പി ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്നത്. റിജോ വാളാന്തറയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷാജന്‍ മണ്ണംപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ., കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം, ജെസ്സി ഷാജന്‍ മണ്ണംപ്ലാക്കല്‍, നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, പ്രദീപ് വലിയപറമ്പില്‍, സിറിയക് ചാഴികാടന്‍, വിഴിക്കത്തോട് ജയകുമാര്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, അജു പനയ്ക്കല്‍, മനോജ് മറ്റമുണ്ടയില്‍, അഡ്വ.ഗോപാലകൃഷ്ണന്‍, എം.എ അലക്‌സുകുട്ടി മണ്ണംപ്പാക്കല്‍, ഷാജി പുതിയാപറമ്പില്‍, രാഹുല്‍ ബി പിള്ള, ഫിനോ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.