റാങ്ക് തിളക്കത്തില്‍ ബി.അമ്മു ; അഭിമാനത്തോടെ റിജു ആന്റ് പി.എസ്.കെ. ക്ലാസസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ തൃശൂര്‍ വിയ്യൂര്‍ സ്വദേശി ബി. അമ്മുവിന് സഹായകരമായത് പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസില്‍ നിന്നും ലഭിച്ച ചിട്ടയായ പരിശീലനം.

പ്രഗത്ഭരായ അധ്യാപകരുടെ കീഴില്‍ മികച്ച പരിശീലനമാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് അമ്മു പറഞ്ഞു. ഐ.ഐ.ടി.യില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗിന് പോകാനാണ് അമ്മുവിന്റെ തീരുമാനം. ഫെബ്രുവരി, മാര്‍ച്ച്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ജെ. ഇ. ഇ. പരീക്ഷകളില്‍ മികച്ച വിജയമാണ് അമ്മു നേടിയത്.

വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്മെന്റിസിലെ താമസക്കാരായ സിവില്‍ എഞ്ചിനീയര്‍ ബാലാനന്ദന്റെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. ടി. സുമയുടെയും മകളാണ് അമ്മു. സഹോദരി പാര്‍വ്വതി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയാണ്. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർമാരായ വി. അനിൽകുമാർ, പി. സുരേഷ്കുമാർ, റിജു ശങ്കർ എന്നിവർ അമ്മുവിനെ വീട്ടിലെത്തി അനുമോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...