റാന്നിയില്‍ റിങ്കു ചെറിയാനും ആറന്മുളയില്‍ പഴകുളം മധുവും സജീവ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക വൈകാതെ പ്രഖ്യാപിക്കും. ഇതിനോടകം പല സീറ്റിലും തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അന്തിമ പട്ടിക പ്രഖ്യാപിച്ചാല്‍ മാത്രമേ നിലവിലുള്ള തീരുമാനങ്ങള്‍ക്കും വ്യക്തത കൈവരുകയുള്ളൂ. പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കുവാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേത്രുത്വം. കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അടൂര്‍, ആറന്മുള, റാന്നി മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. തിരുവല്ല മണ്ഡലം കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതാണ്. ഇവിടെ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് വര്‍ഗീസ്‌ മാമ്മന്‍ ആണ് മത്സരിക്കുന്നത്.

റാന്നി മണ്ഡലത്തില്‍ കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട റിങ്കു ചെറിയാനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധുവുമാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞപ്രാവശ്യം വാശിയേറിയ മത്സരം റിങ്കു ചെറിയാന്‍ കാഴ്ചവെച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഒട്ടും അനുകൂലമല്ലാതിരുന്നിട്ടുകൂടി വെറും 1285 വോട്ടിനാണ് പ്രമോദ് നാരായണനോട്‌ റിങ്കു ചെറിയാന്‍ പരാജയം സമ്മതിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യം നിലനിക്കുന്നതിനാല്‍ റിങ്കു ചെറിയാന്‍ ഇവിടെ വീണ്ടും മത്സരിച്ചാല്‍ വിജയസാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ റിങ്കു ചെറിയാനാണ് മുന്തിയ പരിഗണന. തന്നെയുമല്ല റാന്നിയിലെ പ്രത്യേക സാഹചര്യവും റിങ്കു ചെറിയാന് അനുകൂലമാണ്. റാന്നി മണ്ഡലം പഴകുളം മധുവിന് ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുമുണ്ട്. അതുകൊണ്ടുതന്നെ റാന്നിയില്‍ റിങ്കു ചെറിയാന്‍ സ്ഥാനാര്‍ഥിയാകുവാനാണ് സാധ്യത കൂടുതല്‍.

പത്തനംതിട്ടയില്‍ അബിന്‍ വര്‍ക്കിയെ പരിഗണിച്ചിരുന്നു എങ്കിലും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം മറനീക്കി പുറത്തുവന്നിരുന്നു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ ആറന്മുളക്ക് വേണ്ടെന്ന തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാല്‍ ഈ സീറ്റില്‍ ഇപ്പോള്‍ പരിഗണിക്കുന്നത് മുതിര്‍ന്ന നേതാക്കളായ പഴകുളം മധു, പി.മോഹന്‍ രാജ്, എ.സുരേഷ് കുമാര്‍ എന്നിവരുടെ പേരുകളാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറികൂടിയായ പഴകുളം മധുവിനെയോ പി.മോഹന്‍ രാജിനെയോ ഇവിടെ സ്ഥാനാര്‍ഥിയാക്കുവാനാണ് സാധ്യത കൂടുതല്‍. ആറന്മുള മണ്ഡലത്തിലെ സാഹചര്യം ഇവര്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

തന്നെയുമല്ല ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ആറന്മുള മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വേണമെന്ന് ശക്തമായ ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ വീണാ ജോര്‍ജ്ജിന്റെ പ്രവര്‍ത്തന പരാജയം മണ്ഡലത്തിലെ ജനങ്ങള്‍ ഏറെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യുന്നതും ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത നഷ്ടപ്പെട്ടതും കോണ്‍ഗ്രസിന് അനുകൂലമാകും. കെ.കെ.നായര്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ നിരവധി തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലവുമാണ് ആറന്മുള.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...