റാന്നി : റാന്നി നിയോജക മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി പെരുനാട് പഞ്ചായത്തിലെ മുക്കത്ത് നിന്ന് ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.
മുക്കത്തെ ഗതാഗത പ്രശ്നങ്ങളെപ്പറ്റി നാട്ടുകാര്‍ക്ക് ഏറെ പരാതികളായിരുന്നു. കുടിവെള്ള പ്രശ്നവും ചിലര്‍ ഉന്നയിച്ചു. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുക്കം നിവാസികളുടെ എല്ലാ പരാതികള്‍ക്കും അടിയന്തിരമായി പരിഹാരം കാണുമെന്ന് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ ഉറപ്പുനല്‍കി. റാന്നിയുടെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും റിങ്കു ചെറിയാന്‍ പറഞ്ഞു. മുന്‍ എം.എല്‍.എ പരേതനായ എം.സി ചെറിയാന്റെ കാലത്ത് നിര്‍മ്മിച്ച ബംഗ്ലാം കടവ് പാലത്തെപ്പറ്റി നാട്ടുകാര്‍ക്ക് പറയാന്‍ നൂറു നാവായിരുന്നു.
ഇന്നത്തെ പര്യടനം പെരുനാട് മാർക്കറ്റ്, മാടമൺ, മാമ്പാറ, മഠത്തുംമൂഴി കൊച്ചുപാലം, മരുപ്പുഴ ചേർത്തലപ്പടി, കണ്ണരംമൺ, പുതുക്കട, മണക്കയം, ബിമ്മരം, പൊട്ടംമൂഴി, ളാഹക്ലബ്, ളാഹ ചെക്ക് പോസ്റ്റ്, അട്ടത്തോട്, നാറാണംത്തോട്, കിസുമം, തുലാപ്പള്ളി, ആലപ്പാട്ട് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയായിരുന്നു. ആവേശകരമായ സ്വീകരണമാണ് റിങ്കു ചെറിയാന് ലഭിച്ചത്.