റാന്നിയുടെ സ്വന്തം പുത്രനെ നെഞ്ചിലേറ്റി മലയോരനിവാസികള്‍ ; റിങ്കു ചെറിയാന് ആവേശകരമായ സ്വീകരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലം യു. ഡി. എഫ്‌ സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി പെരുനാട് പഞ്ചായത്തിലെ മുക്കത്ത് നിന്ന് ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.

മുക്കത്തെ ഗതാഗത പ്രശ്നങ്ങളെപ്പറ്റി നാട്ടുകാര്‍ക്ക് ഏറെ പരാതികളായിരുന്നു. കുടിവെള്ള പ്രശ്നവും ചിലര്‍ ഉന്നയിച്ചു. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ മുക്കം നിവാസികളുടെ എല്ലാ പരാതികള്‍ക്കും അടിയന്തിരമായി പരിഹാരം കാണുമെന്ന് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ ഉറപ്പുനല്‍കി. റാന്നിയുടെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും റിങ്കു ചെറിയാന്‍ പറഞ്ഞു. മുന്‍ എം.എല്‍.എ പരേതനായ എം.സി ചെറിയാന്റെ കാലത്ത് നിര്‍മ്മിച്ച ബംഗ്ലാം കടവ് പാലത്തെപ്പറ്റി നാട്ടുകാര്‍ക്ക് പറയാന്‍ നൂറു നാവായിരുന്നു.

ഇന്നത്തെ പര്യടനം പെരുനാട് മാർക്കറ്റ്, മാടമൺ, മാമ്പാറ, മഠത്തുംമൂഴി കൊച്ചുപാലം, മരുപ്പുഴ ചേർത്തലപ്പടി, കണ്ണരംമൺ, പുതുക്കട, മണക്കയം, ബിമ്മരം, പൊട്ടംമൂഴി, ളാഹക്ലബ്‌, ളാഹ ചെക്ക് പോസ്റ്റ്‌, അട്ടത്തോട്, നാറാണംത്തോട്, കിസുമം, തുലാപ്പള്ളി, ആലപ്പാട്ട് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയായിരുന്നു. ആവേശകരമായ സ്വീകരണമാണ് റിങ്കു ചെറിയാന് ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....