ശക്തമായ കാറ്റും മഴയും ; കോന്നിയുടെ മലയോര മേഖലകളില്‍ കനത്ത നാശനഷ്ടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്നത്തെ കാറ്റിലും മഴയിലും മലയോര മേഖലയില്‍ കനത്ത നാശം. മിക്ക സ്ഥലത്തും മരങ്ങളും ചില്ലകളും ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് നാലുമണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. പത്തനംതിട്ടയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു. മഴയോടൊപ്പം ഇടിയും മിന്നലും തുടരെ ഉണ്ടായത് ജനങ്ങളെ ആശങ്കയിലാക്കി.

കോന്നി ചാങ്കൂർ മുക്ക്, ആഞ്ഞിലികുന്ന് എന്നിവിടങ്ങളിലാണ് ഗതാഗത തടസമുണ്ടായത്. ചാങ്കൂർ മുക്കിൽ ആഞ്ഞിലിമരം ഒടിഞ്ഞ് വൈദ്യുത കമ്പിയിൽ തട്ടി നിന്നിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. മലയോര മേഖലയിൽ വൈദ്യുതി ബന്ധവും തടസപ്പെട്ടു. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...