ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെയും ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെയും വിയോഗം. ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ വാഹനാപകടം.സന്തോഷം കെടുത്തുന്ന വാർത്തകളായിരുന്നു ഇവ മൂന്നും. ആർക്കും ഈ ട്രിപ്പിൾ ദുരന്തവുമായി ഇനിയും പൊരുത്തപ്പെടാനായിട്ടില്ല എന്നതാണ്.
ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗം
ബ്രസീലിയൻ ഫുട് ബോൾ ഇതിഹാസവും മൂന്ന് തവണ ലോകകപ്പ് ജേതാവുമായ പെലെ തന്‍റെ 82-ാമത്തെ വയസ്സിൽ അന്തരിച്ചു. വൻകുടലിലെ അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോബൈഡൻ, മെസ്സി, നെയ്മർ,റൊണാൾഡോ അടക്കം നിരവധി പേരാണ് ഫുട്‌ബോൾ ഇതിഹാസത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയത്. ഇതോടെ ട്വിറ്റർ ട്രെൻഡിംഗ് പട്ടികയിൽ ഇടം നേടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വിയോഗം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബ മോദി ഡിസംബർ 30 വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ചു. നൂറ് വയസ്സായിരുന്നു ഹീര ബെന്നിന്. ആരോഗ്യ നില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രാഷ്ട്രീയക്കാരും പ്രമുഖരും വ്യവസായികളും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ച് എത്തി.
ഋഷഭ് പന്തിന് വാഹനാപകടം
റൂർക്കിക്ക് സമീപത്ത് വെച്ചാണ് റിഷഭ് പന്തിന് വാഹനാപകടം ഉണ്ടാകുന്നത്. ഡിവൈഡറിൽ ഇടിച്ചാണ് പന്തിന്‍റെ കാർ അപകടത്തിൽപ്പെടുന്നത്. അപകടനില തരണം ചെയ്ത പന്തിന്‍റെനെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിച്ച് നിരവധി ആളുകൾ എത്തി. ‘ഗെറ്റഅ വെൽ സൂൺ ചാമ്പ്യൻ’ എന്നത് ട്വിറ്ററിൽ ട്രെൻഡിംഗ് ആവുകയും ചെയ്തു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.