ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍: ചൊവ്വാഴ്ച ഉച്ചയ്ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു.

ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനെതുടര്‍ന്ന് അധികാരത്തിലെത്തുകയും 44 ദിവസങ്ങള്‍ക്കുശേഷം രാജിവെയ്ക്കുകയും ചെയ്ത ലിസ് ട്രസ് തന്റെ അവസാന ക്യാബിനറ്റ് യോഗത്തില്‍ ഇന്ന് പങ്കെടുക്കും. തുടര്‍ന്ന് 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് വിടവാങ്ങല്‍ പ്രസംഗം നടത്തും. ശേഷം ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കാണും. ട്രസ് കൊട്ടാരം വിട്ട ശേഷം ഋഷി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തും. ഋഷിയെ പുതിയ പ്രധാനമന്ത്രിയായി രാജാവ് ഔദ്യോഗികമായി നിയമിക്കും. യുകെയിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം 4 മണിക്ക് നമ്പര്‍ 10 ന് പുറത്ത് തന്റെ ആദ്യത്തെ ഔദ്യോഗിക പ്രസംഗം നടത്തും. ഭാര്യ അക്ഷയ മൂര്‍ത്തിയും അവരുടെ രണ്ട് പെണ്‍മക്കളായ അനൗഷ്‌കയും കൃഷ്ണയും അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുക്കും.

സുനക് പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുമ്പോള്‍ സുരക്ഷാ കോഡുകളുടെ കാര്യം രഹസ്യമാക്കും. മന്ത്രിസഭയുടെ പ്രധാന സ്ഥാനങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതാണ് സുനകിന് മുന്നിലെ ഇനിയുള്ള കടമ്പ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്. 200 വര്‍ഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഒക്ടോബര്‍ 31 ന് മിനി ബജറ്റ് പ്രസ്താവന പുറത്തിറങ്ങും.

2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളിലൂടെ സുനക് പെട്ടെന്ന് ഉയര്‍ന്നു. ‘ബ്രെക്‌സിറ്റ്’ എന്ന ആഹ്വാനത്തെ പിന്തുണച്ചു. ബോറിസ് ജോണ്‍സന്റെ ‘യൂറോപ്യന്‍ യൂണിയന്‍ വിടുക’ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ചവരില്‍ ഒരാളായിരുന്നു ഋഷി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...