റിയാസ് മൗലവി വധക്കേസ് ; പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധവുമായി മുസ്‍ലിം സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം മതസംഘടനകൾ. സംഘപരിപാർ ബന്ധമുള്ള കേസുകളെ പോലീസ് ലഘൂകരിച്ച് കാണുന്നതായാണ് പ്രധാന ആക്ഷേപം. പോലീസ് പ്രതികളെ സഹായിച്ചെന്ന് ജമാഅത്തെ ഇസ്‍ലാമി വിമർശിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് പിന്നാലെ വൈകാരികമായ പ്രതികരണമാണ് മുസ്‍ലിം സംഘടനകളുടെ ഭാഗത്തു നിന്ന് സാമൂഹിക മാധ്യമങ്ങളിലും പുറത്തുമെല്ലാം ഉണ്ടായിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതികളാവുന്ന കേസുകളിൽ ചില നീക്കുപോക്കുകൾ നടക്കുവെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു. മറ്റുള്ളവ‍ർ കൊല്ലപ്പെടുന്ന കേസുകളിൽ ഉണ്ടാവുന്ന സമീപനമല്ല, സംഘപരിവാർ അനുകൂലികൾ കൊല്ലപ്പെടുമ്പോൾ പോലീസിൽ നിന്ന് ഉണ്ടാവുന്നതെന്നും ഉൾപ്പെടെ പലതരത്തിലുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

സംഘപരിവാറുമായി ഒത്തുകളിച്ചുവെന്ന ആരോപണം രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ മത സംഘനകളും ഉന്നയിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില സംഘനകളുടെ നേതാക്കൾ പരസ്യമായ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. യുഡിഎഫിലെ പ്രധാന നേതാക്കൾക്ക് പുറമെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള യുവനേതാക്കളും പി.കെ ഫിറോസിനെപ്പോലുള്ള യൂത്ത് ലീഗ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങൾ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...