Sunday, June 1, 2025 10:54 pm

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു ; അന്ത്യം അർബുദ രോഗത്തെ തുടർന്ന്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്‍റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്‌. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദു‌ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്‍റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

0
തിരുവനന്തപുരം : വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. പത്ത് കോടി രൂപയുടെ...

ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

0
തിരുവനന്തപുരം : ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു. പിഎസ്‌സിയിലെ...

സ്കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് നാളെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി പോലീസ്

0
തിരുവനന്തപുരം: സ്കൂൾ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് നാളെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ...

ഒറ്റപ്പാലത്ത് മസ്ജിദിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

0
പാലക്കാട്‌: ഒറ്റപ്പാലത്ത് മസ്ജിദിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാഞ്ഞിരക്കടവ് സ്വദേശി...