അരാരിയ : ബീഹാറില്‍ ആര്‍ജെഡി എംഎല്‍എ ഷാനവാസ് ആലമിനു കോവിഡ് രോഗം സ്ഥിരീകരിച്ചു. അരാരിയ ജില്ലയിലെ ജോകിഹാട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാനവാസ് ആലം. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പരിശോധനാഫലം പോസിറ്റീവായതോടെ എംഎല്‍എയെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
മുന്‍പ് മന്ത്രി വിനോദ്കുമാര്‍ സിംഗ്, ബിജെപിയിലെ ജിബേഷ് കുമാര്‍ മിശ്ര, കോണ്‍ഗ്രസിലെ ആനന്ദ് ശങ്കര്‍ സിംഗ് എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി വിനോദ് കുമാര്‍ സിങിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.