കെകെ രമക്കെതിരായ അപവാദപ്രചരണം ; മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ആര്‍എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാന്‍ ആര്‍എംപി. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്‌ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും എന്നും ആരോപണം. ഇക്കാര്യങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കെകെ രമ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി കത്ത് ലഭിച്ചിരുന്നു.നിയമസഭാ സംഘര്‍ഷക്കേസിലെ പരാതി പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇത് അവസാന താക്കീതെന്നുമാണ് കത്തില്‍. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഭീഷണി കത്ത് അയച്ചിരിക്കുന്നത്. ”എടീ രമേ. നീ വീണ്ടും കളി തുടങ്ങിയല്ലേ? കൈ ഒടിഞ്ഞു, കാല്‍ ഒടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാന്‍ നോക്കുകയാണ് അല്ലേ”. അവസാനത്തെ താക്കീതാണെന്നും കേസ് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് കത്തിലെ ഭീഷണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....