പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ പൊതു വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്. അതിന്റെ ഭാഗമായി പൊതു വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധന ഉണ്ടായതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ആഘോഷ പരിപാടിയുടെ ഭാഗമായി എസ്എംസി ചെയര്‍മാന്‍ സി. ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, തോപ്പില്‍ ഗോപകുമാര്‍, ഒ.ആര്‍. ശിവപ്രസാദ്, അഡ്വ. ആര്യ വിജയന്‍, കെ.ജി. ജഗദീശന്‍, സീമാദാസ്, ഡോ. ആര്‍. കൃഷ്ണകുമാര്‍, റ്റി.എസ്. സജീഷ്, കെ. രാധാകൃഷ്ണപിള്ള, പി.കെ. ഗീത, സി.എസ്. സനില്‍കുമാര്‍, കെ. രമാമണിയമ്മ, ജി. പ്രദീപ്കുമാര്‍, എന്‍. യശോധരന്‍, കെ. സജീവ് കുമാര്‍, ബിനു വെള്ളച്ചിറ, എന്‍. ഗോപാലകൃഷ്ണന്‍, ഡി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബി. മനോജ് കുമാര്‍, വി. ജയകുമാര്‍, കെ. കൊച്ചു നാരായണന്‍, ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോണ്‍, പി.ആര്‍. പ്രീത, കെ. തങ്കമണി, സൗമ്യ കൃഷ്ണന്‍, സി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് സാംസ്‌കാരിക സമ്മേളനം നടക്കും. പൂര്‍വ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിക്കുന്ന ചടങ്ങ് ചലച്ചിത്ര താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മ്യൂസിക്കല്‍ ഫ്യൂഷനും നടക്കും. ഏപ്രില്‍ രണ്ടിന് പൂര്‍വ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സംഗീത സദസും നാടകവും അരങ്ങേറും. സഹായവിതരണവും നടക്കും.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...