റാന്നിയില്‍ വാഹനാപകടം ; ഒരാള്‍ മരിച്ചു – അഞ്ചുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയില്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ വാഹനം കടയിലേക്ക് ഇടിച്ചു കയറിയുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തെലുങ്കാന കെ.വി രംഗറെഢി സ്വദേശി രാജമല്ല ഗൗഡയുടെ മകന്‍ ശ്രീഷെട്ടി രാജേഷ് ഗൗഡ(39) ആണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു രാവിലെ മൂന്നരയോടെ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഇട്ടിയപ്പാറ വലിയപറമ്പുപടിയിലാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതു മൂലമാണ് അപകടം.

തുലാപ്പള്ളി നാറാണംതോട്ടില്‍ ശബരിമല സീസണ്‍ കച്ചവടം നടത്തുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കടയിലെ തൊഴിലാളികളും ബന്ധുക്കളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഘം മണ്ഡലകാലപൂജ കഴിഞ്ഞ് നടയടച്ചതിനെ തുടര്‍ന്ന് അച്ചന്‍കോവില്‍ ക്ഷേത്ര ദര്‍ശനവും ഉല്ലാസയാത്രയും പോയി മടങ്ങും വഴിയാണ് അപകടം. പതിനൊന്നു പേരടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ വലിയപറമ്പുപടിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില...

0
സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....