തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് നാലായിരത്തിലേറെ ജീവനുകള്‍. 2019 ല്‍ 11 മാസം കൊണ്ട് കേരളത്തിലെ റോഡപകടങ്ങളില്‍ മരിച്ചത് 4044 പേരുടെ ജീവനാണ്. ഇത് നവംബര്‍ വരെയുള്ള കണക്കുകളാണ് . എന്നാല്‍ ഡിസംബര്‍ വരെയുള്ള മരണ നിരക്ക് വന്നാല്‍ ഇനിയും കൂടും. 2018 ലെ അപേക്ഷിച്ച് 2019 ല്‍ സംസ്ഥാനത്ത് അപകടങ്ങളുടെ എണ്ണവും വളരെ കൂടുതലായിരുന്നു.
2018 നവംബര്‍ വരെ 3867 പേരാണ് മരിച്ചത്. 2018 ല്‍ 36,646 അപകടങ്ങള്‍ നടന്നപ്പോള്‍ 2019 ല്‍ രണ്ടായിരത്തോളം കൂടി. അപകടം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സേഫ് കേരള പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കമുണ്ട്. പണപ്പിരിവ് സംബന്ധിച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരുമായി പലയിടത്തും തര്‍ക്കം വന്നതോടെ വാഹന പരിശോധനയും താറുമാറായി.