Wednesday, January 15, 2025 5:42 am

ഫേസ്ബുക്ക് അൽഗോരിതം ; നിജസ്ഥിതി അറിയാതെ കാണുന്നതൊക്കെ കോപ്പി – പേസ്റ്റ് ചെയ്ത് വിഡ്ഢികളാകല്ലേ …

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫേസ്ബുക്ക് തുറന്നാൽ ഇപ്പോൾ നിറയെ ഇത്തരം പോസ്റ്റുകളാണ്. ഫേസ്ബുക്ക് അൽഗോരിതം മാറി ഫ്രണ്ടസിന്റെ  അപ്ഡേറ്റുകൾ ന്യൂസ് ഫീഡിൽ കാണാൻ ഇനി ഇതേ മാർഗമുള്ളൂ എന്നാണ് പോസ്റ്റിടുന്നവർ പറയുന്നത്. ഏതായാലും ഫേസ്ബുക്കിൽ ഒക്കെ ആക്ടീവായ കേരള പോലീസ് തന്നെ ഇപ്പോൾ ഇത്തരം പോസ്റ്റുകൾ ഇടുന്നവരെ  ചെവിക്കു പിടിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസ് ഫീഡിൽ ഒരിക്കലും എല്ലാ ഫ്രണ്ട്സിന്‍റെയും അപ്ഡേറ്റുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. നമ്മൾ ഏറ്റവും കൂടതൽ ഇടപെടുന്ന ഫേസ്ബുക്ക് ഫ്രണ്ടസിന്റെ  പോസ്റ്റുകളാണ് നമ്മുടെ ന്യൂസ് ഫീഡിൽ കാണാനാകുന്നത്. സംശയമുള്ളവർ “Facebook Algorithm Hoax” എന്ന് ഗൂഗിൾ ചെയ്യൂ എന്നും കേരളാ പോലീസ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം.
ഫെയ്‌സ്‌ബുക്കിലെ ഇന്നത്തെ പ്രധാന വിശേഷം ശ്രദ്ധിച്ചിട്ടുണ്ടാവും. പുതിയ “ഫേസ്ബുക്ക് അൽഗോരിതം.” കോപ്പി പേസ്റ്റ്..പേസ്റ്റോടു പോസ്റ്റ്. പോസ്റ്റ്മാൻമാരിൽ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ. ഒരാൾ പോസ്റ്റിടുകയേ വേണ്ടു.. പിന്നെ കോപ്പി പേസ്റ്റ് ആണ്…”എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..” എന്നൊക്കെ പറഞ്ഞു ലൈക്ക് തെണ്ടിയുള്ള  പോസ്റ്റുകൾ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെസ്ബൂക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്

0
തിരുവനന്തപുരം : കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്. സുഹൃത്തുക്കൾക്കൊപ്പം...

ആറ്റിങ്ങൾ ഇരട്ടക്കൊല ; ഹർജിയെ ശക്തമായി എതിർത്ത് സംസ്ഥാനം

0
തിരുവനന്തപുരം : ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി...

ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു

0
തിരുവനന്തപുരം : മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ...

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍...