മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം ജില്ലയിലെ റോഡപകടങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ വിവിധ റോഡപകടങ്ങളില്‍ മാത്രം 187 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമിതവേഗതയും അശ്രദ്ധമായ ഓവര്‍ടേക്കിംഗുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും പ്രധാന കാരണമാകുന്നത്. ഇതിനുപുറമേ റോഡുകളിലെ കുഴികളും അശാസ്ത്രീയമായ വളവുകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്.ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























