പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങൾ കൂടുന്നു ; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം ജില്ലയിലെ റോഡപകടങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ വിവിധ റോഡപകടങ്ങളില്‍ മാത്രം 187 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമിതവേഗതയും അശ്രദ്ധമായ ഓവര്‍ടേക്കിംഗുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും പ്രധാന കാരണമാകുന്നത്. ഇതിനുപുറമേ റോഡുകളിലെ കുഴികളും അശാസ്ത്രീയമായ വളവുകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്.ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. അപകടങ്ങളില്‍ 1,989 പേര്‍ക്ക് ഗുരുതരമായോ നിസ്സാരമായോ പരിക്കേറ്റു. കൂടാതെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ച 152 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം കാല്‍നടയാത്രക്കാരുടെ ജീവന്‍ പോലും റോഡുകളില്‍ പൊലിയുന്ന അവസ്ഥയാണുള്ളത്.അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ സിംഹഭാഗവും ഇരുചക്ര വാഹനങ്ങളാണ്.

സ്വകാര്യ ബസുകള്‍, കാറുകള്‍, മറ്റ് വലിയ ഭാരവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപകടങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ദേശീയപാതകളിലും സംസ്ഥാന പാതകളിലും രാത്രി സമയങ്ങളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്ത 3,566 അപകടങ്ങളില്‍ നിന്ന് 330 മരണവും 2,997 പരിക്കുകളുമാണ് രേഖപ്പെടുത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...