അത്തിക്കോട്ട് താഴ റോഡ് മഴ വന്നാൽ തോടായി മാറും ; യാത്ര ദുസ്സഹം

For full experience, Download our mobile application:
Get it on Google Play

മേപ്പയൂർ : മേപ്പയൂർ അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡില്‍  വെള്ളക്കെട്ട് നിറഞ്ഞ നിലയിൽ. ഒറ്റമഴ പെയ്താൽ മതി റോഡും തോടും ഒന്നാകാന്‍. മുട്ടിനുമേല്‍ വെള്ളത്തിലൂടെയാണ് പ്രദേശവാസികളും മറ്റുള്ളവരും യാത്രചെയ്യുന്നത്. രാവിലെയും വൈകിട്ടും തിരക്കേറുന്ന സമയത്തു കാൽ നടയായും സൈക്കിളിലും സഞ്ചരിക്കുന്ന വിദ്യാർത്ഥികൾ ഭയന്നാണ് ഇതുവഴി പോകുന്നത്.

ജനകീയ ഇടപെടലുകളെ തുടർന്ന് അത്തിക്കോട്ട് പാലം മുതൽ റോഡ് കോൺഗ്രീറ്റ് ചെയ്യാൻ ഫണ്ട് പാസായെങ്കിലും ഇതുവരെ പണി നടന്നില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന റോഡിൽ മഴക്കാലമായാല്‍ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്​.

മേപ്പയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ ഈ റോഡ് വഴിയാണ് യാത്ര ചെയ്യേണ്ടത്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...