Saturday, July 5, 2025 10:43 pm

നിർമിതബുദ്ധിയുള്ള ക്യാമറകൾ ഇന്ന് അർധരാത്രി കൺതുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും. അതേസമയം, സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്കു നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല.

ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണു കാരണം.2019നു ശേഷമാണു കേന്ദ്ര ഉപരിതല മന്ത്രാലയം വാഹന ഉടമകളുടെ വിവരങ്ങൾ പൂർണമായി പോർട്ടലിൽ കയറ്റിയതെങ്കിലും കേരളം 2017ൽ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നു. 2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്കായി പിന്നീട് മോട്ടർ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളെല്ലാമുണ്ട്.

എന്നാൽ ഇതിൽ രണ്ടിലും പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകളുണ്ട്. തപാൽ വകുപ്പ് വഴി അയയ്ക്കുന്ന ചെലാൻ നോട്ടീസിലൂടെ മാത്രമേ ഇവരെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിർദേശവും അറിയിക്കാൻ കഴിയുകയുള്ളൂ. എസ്എംഎസ് ലഭിച്ചവർക്കും തപാൽ മാർഗം ചെലാൻ അയയ്ക്കും. നിയമലംഘനം കണ്ടെത്തിയാൽ ഉടനടി എസ്എംഎസ് ലഭിക്കില്ല. ഇതിന് 7–13 ദിവസം സമയമെടുക്കും. ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തിൽനിന്ന് കൺട്രോൾ റൂമിലെ ഓപ്പറേറ്റർ നിയമലംഘനം സ്ഥിരീകരിക്കുകയാണ് ആദ്യഘട്ടം.

ഇതു തിരുവനന്തപുരത്തെ സെൻട്രൽ സെർവറിലേക്ക് അയയ്ക്കണം. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിക്കണം. ഇതിനുശേഷമാണു ചെലാൻ എസ്എംഎസ് ആയും തപാലായും അയയ്ക്കുക. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകാം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് അപ്പീൽ നൽകേണ്ടത്. ഇതിനുശേഷമാണു പിഴയൊടുക്കേണ്ടത്. പിഴ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷൻ വഴിയാണു ശേഖരിക്കുന്നത്. പിന്നീട് ഇതു സംസ്ഥാനങ്ങൾക്കു കൈമാറും.

12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനാണു ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ല. വിഐപി വാഹനം, ആംബുലൻസ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ക്യാമറകളുടെ ട്യൂണിങ് ഏതാണ്ടു പൂർത്തിയായി. ജില്ലാതല കൺട്രോൾ റൂമുകളിലായി 110 പേരെ കെൽട്രോൺ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി രണ്ടുദിവസത്തിനകം നിയമിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമ്മിക്കണം ; ഗവർണർ

0
കണ്ണൂർ : സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര...