റോഡ് തകർച്ച യാത്രക്കാരെ വലക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നും കോന്നി താലൂക്ക് ആശുപത്രിപടിയിൽ എത്തിചേരുന്ന റോഡിന്റെ തകർച്ച യാത്രക്കാരെ വലയ്ക്കുന്നു. കോന്നി നഗരം ഗതാഗത കുരുക്കിൽ മുറുകുമ്പോഴും റോഡിന്റെ അറ്റകുറ്റപണികൾ നടക്കുമ്പോഴും എല്ലാം വാഹനങ്ങൾ ഇതുവഴിയാണ് തിരിഞ്ഞ് പോകുന്നത്.

എന്നാൽ കോൺക്രീറ്റ് ചെയ്തിരുന്ന റോഡ് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്.  റോഡിന്റെ ഒരു ഭാഗത്തെ ഓടയുടെ സ്ലാബും ഇളകി മാറിയിട്ടുണ്ട്. ഇത് മൂലം വാഹനകളുടെ ടയറുകൾ കുഴിയിൽ വീഴുന്നത് പതിവാണ്. വീതി കുറഞ്ഞ റോഡിൽ ഓടക്ക്‌ മുകളിൽ സ്ലാബ് ഇട്ടായിരുന്നു വീതി കൂട്ടി നിർമ്മിച്ചിരുന്നത്. സ്ലാബ് ഇളകി മാറിയപ്പോൾ കാൽ നടയാത്രക്കാർക്കും ഇത് ഭീഷണിയാണ്.

മാത്രമല്ല സ്ലാബിനുള്ളിലെ കമ്പികൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതും കാണാം.  സ്കൂൾ വിദ്യാർത്ഥികളും ആശുപത്രിയിലേക്ക് പോകുന്നവരും ഇതേ റോഡ് വഴിയാണ്. റോഡിലെ കോൺക്രീറ്റ് ഇളകി മാറി ചരൽ രൂപ പെട്ടതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കും ഇത് കൂടുതൽ ഭീഷണിയാകുന്നുണ്ട്. റോഡിന്റെ വീതി കുറവും യാത്രക്കാരെ വലക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...