റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് തെങ്ങിലക്കടവ് സ്വദേശി വാസുദേവനാണ് കൈക്കും കാലുകൾക്കും പരിക്കേറ്റത്. ജലജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ ശാസ്ത്രീയമായി മണ്ണിട്ടു മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ്, കല്ലേരി – കുറ്റിക്കടവ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ വാസുദേവന് പരിക്കേറ്റത്. കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

വാസുദേവന്റെ ഇരു കാലുകൾക്കും കൈക്കും കാര്യമായ മുറിവും പൊട്ടലുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. ഈ അടുത്ത് ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു. എന്നാൽ പിന്നീട് ശാസ്ത്രീയമായി കുഴി മണ്ണിട്ട് മൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങളും ഇവിടെ തുടർകഥയാണ്. നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കർശന നടപടിക്ക് നിർദേശിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...