ചുങ്കപ്പാറ വെള്ളത്തിനടിയിലാതോടെ വ്യാപാര മേഖലയിൽ കോടികളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചുങ്കപ്പാറ വെള്ളത്തിനടിയിലാതോടെ വ്യാപാര മേഖലയിൽ കോടികളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍. കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയിൽ ചുങ്കപ്പാറയിൽ വ്യാപക നാശനഷ്ടം. ടൗണിലെ 37 കടകളിലും നിരവധി വിടുകളിലും വെള്ളം കയറി. വ്യാപാര മേഖലയിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഞായറാഴ്ച രാത്രി 12 മണിയോടെ തോരാതെ പെയ്യ്ത അതിശക്തമായ മഴയില്‍ സമീപത്തെ ചെറുതോടുകൾ കരകവിഞ്ഞൊഴുകുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ ടൗണിലേക്ക് വെള്ളം കയറുകയായിരുന്നു.

പീടികയിൽ സൂപ്പർ മാർക്കറ്റ്, മരുതേൻ കുന്നേൽ ഏജൻസിസ്, റാവുത്തർ ടെക്റ്റയിൽ, ബിസ്മി, ഇഫ്താർ ജൂസ് പാലസ്, സാജൻ ബേക്കറി, പ്ലാത്തോട്ടത്തിൽ ഏജൻസീസ്, ഗുഡ് ബിൻ എന്റെർ പ്രൈസ്, വാഴക്കാലായിൽ ജൂവലേഴ്സ്, കോട്ടേമണ്ണിൽ സ്റ്റോഴ്സ്, റോയൽ ബേക്കറി, നാഷണൽ ഇലക്ട്രിക്കൽസ്, കോട്ടേ മണ്ണിൽ ടെക്റ്റയിൽസ്, അലൈൻ ബേക്കറി , കൊച്ചിൻ എംപോറിയം, അൽഫയർ ഫുഡ് ലൈൻ, അൽഫയർ ഷോപ്പിംഗ് സെന്റർ, ചോലക്കൽ സ്റ്റേഴ്സ്, ലാവണ്യ ഷോപ്പിംഗ് സെന്റർ, മോളൂസ് ലേഡിസ് സെന്റർ, ബിസ്മി ചിക്കൻ സെന്റർ, ചാനൽ കമ്മ്യൂണിക്കേഷൻസ്, അൽ അമീൻ ഫ്രൂട്ട്സ്, റയാൻ സ്വീറ്റ്സ് പാലസ്, പതാലിൽ ഗിഫ്റ്റ് ഹൗസ്, റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്, ബിജുവിന്റെ പലചരക്ക് കട, അനിഷ് ഹോട്ടൽ എന്നിവിടങ്ങളിൽ വെള്ളം കയറി.

സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറി. ഓണം വിപണി ലക്ഷ്യമിട്ട് പല കടകളിലും സാധനങ്ങൾ കൂടുതൽ എടുത്തിരുന്നതിനാൽ ഓരോ വ്യാപാര സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചുങ്കപ്പാറ ചക്കാലയിൽ മുനീറിന്റെ വിടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ ഊരു കുഴി തോട്ടിലൂടെ 150 മീറ്ററോളം ഒഴുകി പോയി. തോട്ടിൽ കലുങ്കിലെ സ്ലാബിൽ തങ്ങി നിന്ന കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിന്‍ ഉപയോഗിച്ചാണ് കരക്കെത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...