വിഴിഞ്ഞം പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കണമെന്നത് അംഗീകരിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരു പഠനത്തിലും പദ്ധതിയുടെ ഭാഗമായാണ് തീരശോഷണം എന്നുള്ളത് കണ്ടെത്തിയിട്ടില്ല. പദ്ധതി കാരണമാണ് തീരശോഷണം എന്നത് അടിസ്ഥാനരഹിതമായ വാദമാണ്.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തിവരുന്നുണ്ടെന്നും ചര്‍ച്ചകളുമായി അവര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറ്റുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കുമെന്നും വീടുകളുടെ നിര്‍മ്മാണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതല്ലെന്നും കേന്ദ്രസര്‍ക്കാരിനെ വിഷയം നേരത്തെ തന്നെ ധരിപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നടപടി കൈക്കൊള്ളുമെന്ന് കരുതുന്നില്ല. മണ്ണെണ്ണ ഇതര യാനങ്ങളാണ് ഇതിന് ശാശ്വത പരിഹാരം. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും മൂന്നുമാസത്തിനകം വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...