Thursday, April 25, 2024 2:34 am

മണിത്തക്കാളിയുടെ അദ്ഭുത ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

വഴുതന കുടുംബത്തിലെ ഒരംഗമാണു മണിത്തക്കാളി. ( Solanum nigrum ) പ്രകൃതി ചികിൽസയിൽ സാധാരണയായി ഉപയോഗിക്കാറുള്ള മണിത്തക്കാളിക്ക് മുളകു തക്കാളി, കരിന്തക്കാളി എന്നൊക്കെ പല പേരുകളുമുണ്ട്. വിളഞ്ഞു പഴുത്താൽ കായ്കൾക്ക് കറുപ്പു നിറവും, ചുവപ്പുനിറവുമുള്ള രണ്ടിനം മണിത്തക്കാളിച്ചെടികളുണ്ട്. പോഷകസമ്പന്നമായ ഈ ചെറു സസ്യത്തിൽ പ്രോട്ടീൻ,ബി വിറ്റാമിനുകൾ, വിറ്റമിൻ സി, കൂടാതെ കാൽസ്യം, അയൺ എന്നീ മിനറലുകളും അടങ്ങിയിരിക്കുന്നു.. മണിത്തക്കാളിയിലടങ്ങിയ രണ്ടു പ്രധാന ആൽക്കലോയ്ഡുകളാണ് സൊളാനൈനും സൊളാസൊനൈനും.

അടിമുടി പോഷകസമ്പന്നമാണ് മണിത്തക്കാളി .ആയുർവേദത്തിൽ മണിത്തക്കാളി സമൂലം ഔഷധമായുപയോഗി ന്നു. ഇതിന്റെ ഇലകളിലും കായ്കളിലും നിന്നെടുക്കുന്ന സത്ത് മഞ്ഞപ്പിത്തത്തിനും മറ്റു കരൾ രോഗങ്ങൾക്കും ഉപയോഗിച്ചു വരുന്നു. ദഹനസംബന്ധമായ തകരാറുകൾക്കും വയറിനുള്ളിലെ അൾസറിനും ഇതു ഗുണകരമാണ്. ചെടി ഇടിച്ചു പിഴിഞ്ഞ നീര് പനി ക്കു കൊടുക്കാം. ചർമ്മത്തിൽ അരച്ചു പുരട്ടിയാൽ വേദനകൾ കുറയ്ക്കാം. നാവിലെ വ്രണങ്ങൾക്കും മണിത്തക്കാളി പ്രയോജനകരമാണ്. കായ്കൾ വേവിച്ചു കുരുമുളകു കൂട്ടിക്കഴിച്ചാൽ ഹൃദ്രോഗം നിയന്ത്രിക്കാം. പൈൽസിന് ഈ ചെടിയുടെ നീരുപയോഗിക്കാറുണ്ട്.

ആധുനിക ഗവേഷണങ്ങളിലൂടെ, ഈ ചെടിയിൽ നിന്നും ആൽക്കലോയ്ഡുകൾ, ഫ്ളാവനോയ്ഡുകൾ, സ്റ്റീറോയ്ഡുകൾ, സപ്പോണിൻസ്, ഫീനോളുകൾ തുടങ്ങിയ ഗുണകരമായ അനേകം ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന പ്രത്യേകതരം രോഗാണുക്കളെ നശിപ്പിക്കാൻ മണിത്തക്കാളിക്കു കഴിയും എന്നത് വളരെ പ്രയോജനകരമായ ഒരറിവാണ്. 188 തരം വിവിധ രാസഘടകങ്ങളാണ് ഗവേഷണങ്ങളിലൂടെ ഈ ചെറുസസ്യത്തിൽ നിന്നു കണ്ടു പിടിക്കപ്പെട്ടത്.

പലതരം കാൻസറുകൾ, കിഡ്നിരോഗങ്ങൾ ( Nephritis), മൂത്രാശയരോഗങ്ങൾ, ലൂക്കോറിയ, തൊണ്ട വേദന, പല്ലുവേദന, ചർമ്മരോഗങ്ങൾ, എക്സിമ, പ്രമേഹം മൂലമുണ്ടാവുന്ന കുരുക്കൾ തുടങ്ങിയ വിവിധ രോഗങ്ങൾക്ക് മണിത്തക്കാളി ശമനം നൽകും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കിഡ്നി, ലിവർ, ബ്രെയിൻ എന്നീ ആന്തരികാവയവങ്ങളെ ഇതു ശക്തിപ്പെടുത്തും, നെർവുകളെ ആരോഗ്യപൂർണ്ണമാക്കും. മണിത്തക്കാളിയുടെ കായ് വറ്റലാക്കാനും. പലതരം കറികളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇല ചീരപോലെ ഉപയോഗിക്കാം. ഈ വിഭവങ്ങൾ അൾസർ രോഗികൾക്ക് വളരെ പ്രയോജനം ചെയ്യും..

പഴുത്ത കായ്കൾ വാർദ്ധക്യം അകറ്റുമെന്നു പറയപ്പെടുന്നു. പഴുത്ത മണിത്തക്കാളിച്ചാറ് മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറി മുഖം തിളങ്ങും. പ്രത്യേകശ്രദ്ധയോ, അധികം വളപ്രയോഗമോ ഇല്ലാതെ തന്നെ പുരയിടത്തിൽ മണിത്തക്കാളി വളർത്തിയെടുക്കാം..

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....