റോഡുകളിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട വിഷയം ; ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ദേശീയപാതകളിലെ കുഴികൾ അടച്ച് ഒരാഴ്ചക്കുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് കോടതി കഴിഞ്ഞ തവണ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുഴിയടക്കാൻ കോടതി അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ദേശീയപാതകളിലെ അറ്റകുറ്റപ്പണി തിരക്കിട്ട് ഏകദേശം പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് റോഡുകളിലെ പണികള്‍ പലയിടത്തും ബാക്കിയാണ്.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ അറ്റകുറ്റപ്പണിയുടെ നിലവാരം സംബന്ധിച്ച് തൃശൂർ, എറണാകുളം ജില്ലാ കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടും കോടതി ഇതോടൊപ്പം പരിഗണിച്ചേക്കും.

മരണക്കുഴികള്‍ ഏറെയുണ്ടായിരുന്ന ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയായി. പതിവ് പോലെ വഴിപാടായി കുഴി അടയ്ക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കം ജില്ലാ ഭരണകൂടം‌ ഇടപെട്ട് തടഞ്ഞു. ദേശീയപാത അറുപ്പത്തിയാറില്‍ കായംകുളം ഭാഗത്തെ തകരാറും പരിഹരിച്ചു.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ ചിലതൊക്കെ പൊളിഞ്ഞു തന്നെ കിടക്കുകയാണ്. നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലൊണ് റോഡുകളുടെ കുഴി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...