സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പനി, ഹൃദ്രോഗം, ആസ്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കുന്ന മരുന്നുകള്‍ ഇവയെല്ലാം  ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടവയാണ്.

ലാബുകളിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അവയുടെ ഉപയോഗവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ-മെഡിക്കല്‍ ഡയറക്ടറേറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം തൃശൂര്‍ എറണാകുളം എന്നിവിടങ്ങളിലെ അനലിക്കല്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ പാരസെറ്റമോള്‍ ഗുളികകള്‍, അമോക്‌സിസിലിന്‍ ഓറല്‍ സസ്‌പെന്‍ഷന്‍, ഒആര്‍എസ് പൗഡര്‍, ആസ്പിരിന്‍ ഗ്യാസ്‌ട്രോ റെസിസ്റ്റന്റ് ഗുളികകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ , സിറപ്പ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അവയില്‍ ഭൂരിഭാഗവും വിതരണം ചെയ്യുന്നത് ആലപ്പുഴയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ആണ്. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്സിഎല്‍) പ്രതിവര്‍ഷം 500 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വാങ്ങുന്നത്. കേരളാ ഡ്രഗ്‌സ് ആന്‍റ് ഫാര്‍മിസ്യുട്ടിക്കല്‍സിന്‍റെ മരുന്നുകളെല്ലാം വാങ്ങുന്നത് കേരളാ സര്‍ക്കാരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...