ഇതെല്ലാം മനുഷ്യനിർമിത ദുരന്തങ്ങളാണ്, ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശീയപാതയിലെ കുഴികള്‍മൂലം അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.ഇതെല്ലാം മനുഷ്യനിര്‍മിത ദുരന്തങ്ങളാണ്. ഇതിന്റെ ഉത്തരവാദികള്‍ ആരാണെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെ‌ഞ്ചാണ് ഇക്കാര്യം ചോദിച്ചത്.

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ആരാണ് ടോള്‍ പിരിവ് തടയേണ്ടത്. ഈ മാസം 31ന് വിജിലന്‍സ് ഡയറക്ടര്‍ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണുത്തി -കറുകുറ്റി ദേശീയപാതയില്‍ വീഴ്ച സംഭവിച്ചതായി തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....