റാന്നി നിയോജക മണ്ഡലത്തിലെ 3 റോഡുകളെ നിർമ്മാണ ഉദ്ഘാടനങ്ങൾ 29 ന് : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിരുന്ന റാന്നി നിയോജക മണ്ഡലത്തിലെ 3 റോഡുകളെ നിർമ്മാണ ഉദ്ഘാടനങ്ങൾ 29 ന് നടക്കുമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു . ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് ആണ് റോഡുകളുടെ ഉദ്ഘാടനങ്ങൾ ചെയ്യുക.2018 ലെ മഹാപ്രളയത്തെ തുടർന്നാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്. എന്നാൽ റീബിൽഡ് നടപടികൾ വൈകിയതിനാൽ നിർമ്മാണം നീണ്ടുപോവുകയായിരുന്നു. ഇതോടൊപ്പമുള്ള മറ്റു റോഡുകൾ ഉടൻ തന്നെ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാനാകുമെന്നും എംഎൽഎ അറിയിച്ചു.

വലിയപറമ്പിൽപടി – ഈട്ടിച്ചുവട് റോഡ് 1.70 കോടി , ചണ്ണ – കുരുമ്പൻമൂഴി റോഡ് 1.76 കോടി, അത്തിക്കയം – കടുമീൻചിറ റോഡ് 3.5 കോടി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് നടക്കുക. 29 ന് പകൽ 2.30 ന് ചണ്ണ – കുരുമ്പൻമൂഴി – മണക്കയം റോഡ്, 3.30ന് അത്തിക്കയം -കടുമീൻചിറ റോഡ്, 4. 30ന് വലിയപറമ്പിൽ പടി – ഈട്ടിച്ചുവട് റോഡുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....