ഡിവൈഎഫ്ഐ സമ്മേളനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോന്നി റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിക്കേണ്ടതും, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. അടൂർ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജംഗ്ഷനിലെത്തി
യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ നന്നുവക്കാട് എത്തി യാത്ര അവസാനിപ്പിച്ച ശേഷം തിരികെ അവിടെ നിന്നും യാത്ര തുടരേണ്ടതാണ്. തെക്കേമല ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തെക്കേമല ഇലന്തൂർ ഓമല്ലൂർ വഴി പോകേണ്ടതാണ്.

വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽ നിന്നുള്ള അടൂർ തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നവ മൈലപ്ര പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി ഇലന്തൂർ വഴി ഓമല്ലൂർ എത്തി പോകണം. കോന്നി ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂങ്കാവ് ചന്ദനപ്പള്ളി പാത ഉപയോഗിക്കണം. അടൂർ നിന്നും റാന്നി വടശ്ശേരിക്കര എന്നിവടങ്ങളിലേക്ക് പോകുന്നവ ഓമല്ലൂർ ഇലന്തൂർ വഴി കോഴഞ്ചേരിയിലെത്തി യാത്ര തുടരണം. തിരുവല്ല കോഴഞ്ചേരി എന്നിവടങ്ങളിൽ നിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോഴഞ്ചേരി ഇലന്തൂർ ഓമല്ലൂർ വാഴമ്യൂട്ടം താഴൂർകടവ് പൂങ്കാവ് വഴി കോന്നിയിലെത്തി യാത്ര തുടരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....