Sunday, May 19, 2024 7:20 pm

സൂപ്പർവൈസറായ തന്നെ അനുസരിച്ചില്ല, കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് തൊഴിലാളിയെ കൊന്നു, തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വാകത്താനത്ത് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 19 കാരൻ ആസം സ്വദേശി ലേമാൻ കിസ്കിനെയാണ് ജോലിയിലെ തർക്കത്തെ തുടർന്ന് സഹപ്രവർത്തകൻ പാണ്ടിദുരൈ കൊന്നത്. കൃത്യം നടത്തിയ വാകത്താനം തോട്ടയ്ക്കാട് റൂട്ടിലെ കൊണ്ടോടി കോൺക്രീറ്റ് പ്ലാൻ്റിലും പ്രതി താമസിച്ചിരുന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. മൊബൈൽ ഫോൺ ഉപേക്ഷിച്ച പുതുപ്പള്ളി കൊട്ടരത്തിക്കൽ കടവിലും പ്രതിയെ എത്തിച്ചു. കൊല നടത്തിയ രീതിയും തെളിവുകൾ ഒളിപ്പിക്കാൻ ശ്രമിച്ചതും പാണ്ടി ദുരൈ പോലീസിന് കാണിച്ചു കൊടുത്തു.

കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കൊലപാതകം. പ്ലാന്റ് ഓപ്പറേറ്ററായ കോൺക്രീറ്റ് മിക്സർ വൃത്തിയാക്കാനായി ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്ന പത്തൊമ്പതുകാരൻ മെഷീന് ഉള്ളിൽ ഇറങ്ങിയപ്പോൾ പാണ്ടി ദുരൈ മെഷീൻ പ്രവർത്തിപ്പിക്കുകയായിരുന്നു. മെഷീനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വന്ന ലേമാൻ്റെ ശരീരം മാലിന്യ കുഴിക്കുള്ളിൽ പാണ്ടി ദുരൈ താഴ്ത്തി. മുകളിൽ കോൺക്രീറ്റ് മാലിന്യം തള്ളി മൃതദേഹം ഒളിപ്പിക്കാനും പ്രതി ശ്രമിച്ചു. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സൂപ്പർവൈസറായ തന്റെ നിർദ്ദേശങ്ങൾ ലേമാൻ അനുസരിക്കാത്തതിന്റെ പേരിലായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. സ്വാഭാവിക മരണം എന്ന നിലയിൽ ആയിരുന്നു ആദ്യം പൊലീസ് അന്വേഷണം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി. പ്രതിക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന ആരോപണം അന്വേഷണ സംഘം തള്ളി കളഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

0
കൊച്ചി: അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ്...

മുസ്‌ലിങ്ങളുടെ വോട്ട് നേടാൻ മമ്ത ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു : നരേന്ദ്ര മോദി

0
ദില്ലി : ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിക്കെതിരെ പ്രധാനമന്ത്രി. മുസ്‌ലിങ്ങളുടെ വോട്ട്...

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി ദില്ലി എയർപോർട്ടിൽ നിന്ന് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന്...

0
പത്തനംതിട്ട : ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ...

കേരളത്തിലേക്ക് രാസലഹരിക്കടത്ത് : മുഖ്യപ്രതി പിടിയില്‍

0
എറണാകുളം : രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം റൂറൽ...