കോട്ടയത്ത് 12 കോടിയിലേറെ രൂപ ചെലവിട്ട് ടാറിങ് നടത്തിയ മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ ടാര്‍ ഉരുകിയൊലിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് 12 കോടിയിലേറെ രൂപ ചെലവിട്ട് ടാറിങ് നടത്തിയ മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ ടാര്‍ ഉരുകിയൊലിക്കുന്നു എന്ന് പരാതി. മൂവാറ്റുപുഴ പിഒ ജംക്‌ഷന്‍ മുതല്‍ വാഴക്കുളം വരെ 10 കോടി രൂപയും, വാഴക്കുളം കല്ലൂര്‍ക്കാട് കവല മുതല്‍ തെക്കുംമല വരെ 2.68 കോടിയുമാണ് റോഡ് ടാറിങ്ങിന് ഇവിടെ വിനിയോഗിച്ചത്. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നേരത്തെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂവാറ്റുപുഴ മുതല്‍ തൊടുപുഴ വരെ റോ‍ഡ് ടാര്‍‌ ചെയ്തത്. അശാസ്ത്രീയ നിര്‍മാണം മൂലം റോഡില്‍ പണി കഴിഞ്ഞ് അധികം വൈകാതെ തന്നെ നിറയെ കുഴികളുണ്ടായി. കുഴിയടച്ച്‌ വീണ്ടും ടാര്‍ ചെയ്തെങ്കിലും രണ്ടുമാസമായി റോഡിലെ ടാര്‍ ഉരുകി തിരമാല പോലെ ഒഴുകിപ്പരക്കുന്ന നിലയിലാണ്. ഇതിന്റെ കാരണം ഇപ്പോളും വ്യക്തമല്ല. ഉരുകിക്കൂടിയ ടാറില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നുണ്ട്. വലിയ അപകടങ്ങള്‍ക്കു വഴി തുറക്കും മുന്‍പ് ടാറിങ്ങിലെ അപാകത പരിഹരിക്കണമെന്നാണ് ആവശ്യം. അടിയന്തര നടപടി സ്വീകരിക്കാന്‍ കരാറുകാരനു നിര്‍ദേശം നല്‍കണമെന്നു ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...