യുവതിയുടെ ദുരൂഹ മരണം ; ആശുപത്രിയിലെത്തിച്ച കാമുകൻ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : യുവതിയുടെ ദുരൂഹ മരണം ആശുപത്രിയിലെത്തിച്ച കാമുകൻ കസ്റ്റഡിയിൽ. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതിൽക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക (26 )യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച കാമുകൻ പൂവാർ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാർ കാമുകനെ പോലീസിന് കൈമാറുകയായിരുന്നു. കാരക്കോണം സ്വകാര്യ മെഡിക്കൽ കോളേജിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് : ഗോപികയും പൂവാർ സ്വദേശി വിഷ്‌ണുവും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങൾ വിഷ്ണു ഗോപികയുടെ ഭാർത്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന്മേൽ ഉണ്ടായ
വൈഷമ്മ്യതയിലാണെന്നും താൻ ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈൽ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു.

ഇതിനെ തുടർണ് ഓ ട്ടോയിൽ ചീരാംകോട്ടെ ഗോപികയുടെ വീട്ടിൽ എത്തിയ വിഷ്‌ണു ഗോപിക കെട്ടി തൂങ്ങി ആത്മത്യ ചെയ്യുന്നതു കാണുകയുണ്ടായെന്നും ഉടൻ തന്റെ ഓട്ടോയിൽ കയറ്റി ഗോപികയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നാണ് വിഷ്ണു നൽകിയ മൊഴി. എന്നാൽ വിഷ്ണു പതിവുപോലെ ഗോപികയുടെ ഭർത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി എത്തിയെന്നും ഗോപികയുമായുണ്ടായ തർക്കങ്ങൾക്കൊടുവിൽ പിടിവലിയായി. ഗോപികയുടെ നിലവിളികേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ വിഷ്ണു രക്ഷപ്പെടാൻ ശ്രമിക്കുകയും പരിസരവാസികൾ വിവരം മനസിലാക്കിയതോടെയാണ് വിഷ്ണു ഗോപികയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതെന്നും നാട്ടുകാർ പറയുന്നു. വിഷ്ണു വെള്ളറട പോലീസ് കസ്റ്റഡിയിലാണെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായും വെള്ളറട സി ഐ മൃദുൽ കുമാർ പറഞ്ഞു. ഗോപികയ്ക്ക് ഒരു കുഞ്ഞുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...