പാലക്കാട് : ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് കരിമ്പ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറത്തിന്റെ മകന്‍ അലക്സ് ആന്റണി ആണ് മരിച്ചത്. 25 വയസായിരുന്നു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് അപകടം. ഇടക്കുര്‍ശ്ശി കുന്നില്‍ ജീപ്പും പിക്കപും തമ്മില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അലക്സിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. എംഇഎസ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു മരിച്ച അലക്സ്. അടുത്തിടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.





























