ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ തെക്കേനട റോഡ് ഇടിഞ്ഞുതാഴുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിലെ റോഡ് ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ടും ദേവസ്വം ബോർഡ് നടപടിയെടുക്കുന്നില്ല. കാലവർഷം ശക്തമായപ്പോൾ തകർച്ച കൂടി. 30 അടിയിലേറെ ഇടിഞ്ഞിട്ടുണ്ട്. വൈദ്യുതിത്തൂണും അപകടാവസ്ഥയിലാണ്. തെക്കുകിഴക്കുഭാഗംമുതൽ പടിഞ്ഞാറുവരെ കോൺക്രീറ്റ് അടർന്നു. പടിഞ്ഞാറെ നടയിലേക്കും ഗുരു ചെങ്ങന്നൂർ റോഡിലേക്കും അതുവഴി എംസി റോഡിലേക്കും എളുപ്പത്തിൽ എത്താനായി ആശ്രയിക്കുന്ന റോഡാണിത്. സീസണിലും മലയാള മാസങ്ങളിലെ ആദ്യദിനങ്ങളിലും ശബരിമല തീർഥാടകരും ഈ റോഡുപയോഗിക്കുന്നുണ്ട്.

കാലവർഷത്തിനു ശമനമുണ്ടാകുമ്പോൾ റോഡിൽ അടിയന്തിരമായി നവീകരണജോലി തുടങ്ങണമെന്നും മണ്ഡല, മകരവിളക്കുത്സവത്തിനു മുൻപായി പണി തീർക്കണമെന്നും ആവശ്യം ശക്തമാണ്. റോഡ് അപകടാവസ്ഥയിലായിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ശബരീശ്വര സേവാസമിതി കുറ്റപ്പെടുത്തി. അടിയന്തിരമായി റോഡു പുനരുദ്ധരിക്കണമെന്ന് പ്രസിഡന്റ് എം.ബി. ബിനുകുമാർ സെക്രട്ടറി മനോജ് പിള്ള, ബിനു പേരിശ്ശേരി, വിവേക് അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...