പൂർണ്ണമായി പാകാത്ത ഇന്റർലോക്ക് കട്ടകൾ അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിപടി ആർ വി എച്ച് എസ് സ്‌കൂൾ റോഡിൽ പൂർണ്ണമായി ഇന്റർലോക്ക് കട്ടകൾ പാകാത്തത് അപകടകെണിയാകുന്നു. റോഡിൽ കുറച്ച് ഭാഗം മാത്രമാണ് ഇനി ലോക്ക് കട്ടകൾ പാകാനുള്ളത്. എന്നാൽ കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും തിരികെയും വരുന്ന വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ റോഡിൽ കുഴിയായി കിടക്കുന്ന ലോക്ക് കട്ടകൾ പാകുവാനുള്ള ഭാഗത്ത് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

ഇരുചക്ര വാഹനങ്ങൾ ഈ റോഡ് വഴി പോകുവാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെറിയ കാറുകളുടെ അടിഭാഗം റോഡിൽ ഉരയുന്നതും പതിവാണ്. വീതി കുറവായ ഈ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ വളരെ ഇഴഞ്ഞാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീങ്ങിയത്. റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള തുകയുടെ അപര്യാപ്‍തതയും റോഡ് നവീകരണത്തെ വൈകിപ്പിച്ചിരുന്നു.

റോഡിന്റെ ഒരുഭാഗത്ത് ഉയർന്നു നിൽക്കുന്ന ഓടയുടെ മുകളിൽ കൂടി ആണ് ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നത്. മാത്രമല്ല പകുതിയോളം ലോക്ക് കട്ടകൾ പാകിയ റോഡിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ കട്ടകൾ പാകാത്ത ഭാഗത്ത് അപകടത്തിൽ പെടുന്നതിനും സാധ്യത ഏറെയാണ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നും ചന്ദനപ്പള്ളി റോഡിലേക്ക് കയറുവാൻ ഉള്ള എളുപ്പ മാർഗം കൂടി ആണ് ഈ റോഡ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ്...

0
കോഴിക്കോട് : ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന്...

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...