Sunday, May 19, 2024 1:45 pm

ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം ; മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വെമ്പായം പഞ്ചായത്തിലെ കണക്കോട് പി എച്ച്‌ സി യില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കണമെന്നും വെമ്പായം പഞ്ചായത്തിലെ ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാട്ടാക്കട ടൗണ് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും ഐ.ബി സതീഷ് എംഎല്‍എ പറഞ്ഞു.

വിതുര ഗ്രാമപഞ്ചായത്തില്‍ പ്രദേശവാസികള്‍ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഫെന്‍സിങ്ങുകളും ആനക്കിടങ്ങുകളും നിര്‍മ്മിക്കണമെന്നും ജി.സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. വനമേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഇന്റര്‍നെറ്റ് സൗകര്യം വേഗത്തില്‍ ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പോട്ടമാവ് ആദിവാസി കോളനിയിലെ വീടുകള്‍ ചോര്‍ന്നൊലിക്കുന്നതിന് വേഗത്തില്‍ പരിഹാരം കാണണമെന്ന് ഡി.കെ മുരളി എംഎല്‍എ പറഞ്ഞു. പൊന്മുടി അപ്പര്‍ സാനറ്റോറിയത്തിലേക്ക് ബസ് സര്‍വീസ് കൃത്യമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാമനപുരം ചിറ്റാര്‍ – റോഡില്‍ അപകടസാധ്യതയുള്ള നാല് ഇലക്‌ട്രിക്ക്‌ പോസ്റ്റുകള്‍ അടിയന്തിരമായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.ആന്‍സലന്‍ എംഎല്‍എ പറഞ്ഞു. ചിറയിന്‍കീഴ് റോഡിലെ വലിയ കുഴികള്‍ അടിയന്തരമായി നികത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തണമെന്നും വി.ശശി എംഎല്‍എ നിര്‍ദ്ദേശിച്ചു. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് – റവന്യു ഉദ്യോഗസ്ഥര്‍ യോജിച്ച്‌ പൂര്‍ത്തിയാക്കണമെന്ന് വി.കെ പ്രശാന്ത് എംഎല്‍എ പറഞ്ഞു.

കല്ലമ്പലം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രദേശത്ത് ഉണ്ടാകുന്ന അപകട കാരണങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നും വി.ജോയ് എംഎല്‍എ പറഞ്ഞു. റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ സമയപരിധി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ ഡോ.വിനയ് ഗോയല്‍, എംപി മാരുടെയും എംഎല്‍എ മാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒടുവിൽ ബാലിസ്റ്റിക് റിപ്പോർട്ടുമെത്തി ; ബോയിംഗ് മുൻ ജീവനക്കാരന്റെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചു

0
സൗത്ത് കരോലിന: ബോയിംഗ് വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ...

മരുഭൂമിയെ പച്ചപ്പണിയിച്ച് ‘ദ ഹാങ്ങിങ് ഗാർഡൻസ്’

0
ഷാർജ: നഗരത്തിരക്കുകളിൽനിന്നുമാറി പൂന്തോട്ടവും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിക്കാൻപറ്റിയ വിനോദസഞ്ചാരകേന്ദ്രമാണ് കൽബയിലെ ‘ദ ഹാങ്ങിങ്...

കാ​സ​ര്‍​ഗോ​ട്ട് കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​കടത്തിൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

0
കാസർഗോഡ്: കു​റ്റി​ക്കോ​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ബ​ന്ത​ടു​ക്ക...

റാലിക്കിടെ പ്രവർത്തകന് ദേഹാസ്വാസ്ഥ്യം ; പിന്നാലെ പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദേശം നല്‍കി മമത...

0
കൊല്‍ക്കത്ത: ലോക‌്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പ്രസംഗം നിര്‍ത്തിവച്ച്...