സിപിഎം പാര്‍ട്ടി സമ്മേളനത്തിന് പിന്നാലെ സംഘര്‍ഷം ; ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ തല്ലിത്തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഎം പാര്‍ട്ടി സമ്മേളനത്തിന് പിന്നാലെ വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആക്രമണ സംഭവങ്ങള്‍. രാമങ്കരിയിലാണ് പാര്‍ട്ടി നേതാവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. രാമങ്കരി ബ്രാഞ്ച് സെക്രട്ടറി ശരവണന്റെ വീട്ടിലെത്തിയ അക്രമിസംഘം ശരവണന്റെ കാര്‍ തല്ലിത്തകര്‍ത്തു. വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്‌തു.

12അംഗ അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ക്കും പരിക്കേ‌റ്റു. ഇവര്‍ കാറില്‍ സഞ്ചരിക്കവെയായിരുന്നു ആക്രമണം. വാഹനം വഴിയില്‍ തടഞ്ഞശേഷം അടിച്ചുതകര്‍ക്കുകയായിരുന്നു. ശരവണന്‍ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചതിനാല്‍ മുന്‍പ് രാമങ്കരി ലോക്കല്‍ കമ്മി‌റ്റിയ്‌ക്ക് കീഴിലെ പത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്താനായില്ല. ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...