റാന്നി : മക്കപ്പുഴ പനവേലിക്കുഴി റോഡില്‍ പാറക്കല്ല് ഇറക്കി ഗതാഗതം തടഞ്ഞതായി ആരോപണം. ഗതാഗതം തടയപ്പെട്ടതിനു പിന്നാലെ കാല്‍നട യാത്ര പോലും റോഡിലൂടെ സാധ്യമാകുന്നില്ലെന്നാണ് പരാതി. പനവേലിക്കുഴി പമ്പ്ഹൗസിന് സമീപമാണ് സംഭവം. റോഡിന്‍റെ വശത്തെ ഇടത്തോടു കെട്ടി ബലപ്പെടുത്തുന്നതിനാണ് കോണ്‍ക്രീറ്റ് റോഡില്‍ പാറ ഇറക്കിയത്. വലിയ ടിപ്പര്‍ ലോറിയിലെത്തിച്ച പാറ കോണ്‍ക്രീറ്റു റോഡില്‍ തള്ളുകയായിരുന്നു. ഇതോടെ റോഡിന്‍റെ പലഭാഗങ്ങളിലും പാറ വീണ് കോണ്‍ക്രീറ്റ് തകരുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം കാല്‍നട യാത്ര സാധ്യമാകാണമെങ്കില്‍ സമീപത്തെ വസ്തുവിലൂടെ കയറി വേണം പോകുവാന്‍. തോട്ടിലേക്ക് പാറ ഇറക്കാമെന്നിരിക്കെ റോഡില്‍ ഇറക്കി പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. വശം കെട്ടി ബലപ്പെടുത്തി തോട് സംരക്ഷിക്കുമ്പോള്‍ റോഡു പൂര്‍ണ്ണമായും തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
മക്കപ്പുഴ പനവേലിക്കുഴി റോഡില്‍ പാറക്കല്ല് ഇറക്കി ഗതാഗതം തടഞ്ഞതായി ആരോപണം
RECENT NEWS
Advertisment