മക്കപ്പുഴ പനവേലിക്കുഴി റോഡില്‍ പാറക്കല്ല് ഇറക്കി ഗതാഗതം തടഞ്ഞതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : മക്കപ്പുഴ പനവേലിക്കുഴി റോഡില്‍ പാറക്കല്ല് ഇറക്കി ഗതാഗതം തടഞ്ഞതായി ആരോപണം. ഗതാഗതം തടയപ്പെട്ടതിനു പിന്നാലെ കാല്‍നട യാത്ര പോലും റോഡിലൂടെ സാധ്യമാകുന്നില്ലെന്നാണ് പരാതി. പനവേലിക്കുഴി പമ്പ്ഹൗസിന് സമീപമാണ് സംഭവം. റോഡിന്‍റെ വശത്തെ ഇടത്തോടു കെട്ടി ബലപ്പെടുത്തുന്നതിനാണ് കോണ്‍ക്രീറ്റ് റോഡില്‍ പാറ ഇറക്കിയത്. വലിയ ടിപ്പര്‍ ലോറിയിലെത്തിച്ച പാറ കോണ്‍ക്രീറ്റു റോഡില്‍ തള്ളുകയായിരുന്നു. ഇതോടെ റോഡിന്‍റെ പലഭാഗങ്ങളിലും പാറ വീണ് കോണ്‍ക്രീറ്റ് തകരുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം കാല്‍നട യാത്ര സാധ്യമാകാണമെങ്കില്‍ സമീപത്തെ വസ്തുവിലൂടെ കയറി വേണം പോകുവാന്‍. തോട്ടിലേക്ക് പാറ ഇറക്കാമെന്നിരിക്കെ റോഡില്‍ ഇറക്കി പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. വശം കെട്ടി ബലപ്പെടുത്തി തോട് സംരക്ഷിക്കുമ്പോള്‍ റോഡു പൂര്‍ണ്ണമായും തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...