റോഡിൽ ഫോൺ ചെയ്ത് നിൽക്കവേ പോലീസ് മർദ്ദിച്ചു ; പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

For full experience, Download our mobile application:
Get it on Google Play

ആലുവ : മൊഫിയ കേസിന് പിന്നാലെ ആലുവയിൽ പോലീസിനെതിരെ കൂടുതൽ ആരോപണം. ആലുവ ബാങ്ക് കവലയിൽ വെച്ച് പോലീസ് മർദ്ദിച്ചെന്ന പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗവും കെ എസ് യു സംസ്ഥാന ഭാരവാഹിയുമായ എ എ അജ്മൽ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെയാണ് അജ്മലിനെ പോലീസിന്‍റെ പെട്രോളിംഗ് സംഘം മർദ്ദിച്ചത്.

രാത്രി റോഡിൽ നിൽക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. ഫോൺ കോൾ വന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചെങ്കിലും പോലീസ് അതിക്രമം തുടർന്നു. സ്ത്രീധനപീഡനത്തിനെതിരായ പ്രതിപക്ഷ നേതാവിന്‍റെ ക്യാംപെയ്ൻ കഴിഞ്ഞ ദിവസം നടന്നത് മോഫിയയുടെ കലാലയം കൂടിയായ തൊടുപുഴ അൽ അസർ കോളേജിലായിരുന്നു.

ഈ പരിപാടിയിൽ പങ്കെടുത്ത മോഫിയയുടെ അച്ഛൻ ദിൽഷാദിനെ ആലുവയിലെ വീട്ടിലാക്കി മടങ്ങും വഴിയാണ് പോലീസിന്റെ അതിക്രമമുണ്ടായത്. ഇക്കാര്യം അറിയിക്കാൻ ആലുവ എംഎൽഎ അൻവർ സാദത്തിനെ വിളിച്ചെങ്കിലും ഇത് അനുവദിക്കാതെ ആക്രോശം തുടർന്നുവെന്നും അജ്മൽ പറഞ്ഞു.
മോഫിയ കേസിലെ കോൺഗ്രസ് സമരത്തിനെതിരെ പോലീസ് പകപോക്കുകയാണെന്ന് നേതാക്കൾ പ്രതികരിച്ചു.

രാഷ്ട്രീയ വിരോധം തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അജ്മൽ പോലീസിൽ പരാതി നൽകി. പരാതിക്കാരന്‍റെ മൊഴി എടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...