മലവെള്ള പാച്ചിലിൽ റോഡിൽ കല്ലും മണ്ണും നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ റോഡിൽ കല്ലും ചെളിയും നിറഞ്ഞ് ഏറെ നേരം ഗതാഗതം തടസപെട്ടു. വൈകീട്ട് മൂന്നരയോടെ ആണ് ശക്തമായ മഴയുണ്ടായത്. തുടർന്ന് ആവോലിക്കുഴി ഭാഗത്ത്‌ നിന്നും ശക്തമായ രീതിയിൽ വെള്ളം ഒഴുകി വരുകയും കല്ലും മണ്ണും എലിമുള്ളുംപ്ലാക്കൽ ചാവരുപാണ്ടി റോഡിലേക്ക്ഒഴുകി എത്തുകയും ആയിരുന്നു. തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

എലിമുള്ളുംപ്ലാക്കൽ സോപാനം വീട്ടിൽ ബാലചന്ദ്രന്റെ വീടിന്റെ കാർ പോർച്ചിലേക്ക് മണ്ണും ചെളിയും ഇരച്ച് കയറി. ചാവര്പാണ്ടി റോഡിനെ ബന്ധിപ്പിക്കുന്ന മാടത്തേത് പടി റോഡിന്റെ സംരക്ഷണ ഭിത്തിയുടെ കുറച്ച് ഭാഗം മഴയിൽ തകർന്നു. മാസങ്ങൾക്ക് മുൻപാണ് ഇതേ റോഡിൽ മഴവെള്ളം കുത്തി ഒഴുകി റോഡ് തകർന്ന് കോൺക്രീറ്റ് ഇളകിമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു ; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും

0
ഡൽഹി: ഹരിയാനയിലെ യമുനാനഗറിലെ ഡിസ്ട്രിക്റ്റ് സിവില്‍ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ 11...

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാന ശല്യം : ജനവാസ മേഖലയിലെത്തിയ കാട്ടാന കൃഷികള്‍ നശിപ്പിച്ചു

0
​വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് പുലര്‍ച്ചെ...

സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ...

0
കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ്...

എഫ്.സി.ആർ.എ ബില്ല് പാസാക്കരുത് : മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്

0
കോട്ടയം : വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ഭേദഗതി ബില്ല്...