റോഡിൽ ചെളി നിറഞ്ഞു ; മണ്ണുമാഫിയയുടെ വിളയാട്ടത്തില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ണുമാഫിയയുടെ വിളയാട്ടത്തില്‍ പണി മേടിച്ചത് ഇരുചക്ര വാഹനയാത്രക്കാര്‍. വൈകിട്ട് വീട്ടിലേക്കു പോകുമ്പോള്‍ വൃത്തിയുള്ള റോഡായിരുന്നു. രാവിലെ ജോലിക്കും മറ്റും പോകാന്‍ എത്തിയവര്‍ റോഡിന്‍റെ കോലം കണ്ടു ഞെട്ടി. ചിലര്‍ വിദഗ്ദമായി രക്ഷപെട്ടു, മറ്റു ചിലര്‍ ബാലന്‍സ് നഷ്ടപ്പെട്ടു തെന്നി വീണു, വീണവര്‍ മാനക്കേടോര്‍ത്തു വീടുകളിലേക്കു തിരികെ പോയി ഇതു കഥയല്ല കാര്യമാണ്. തങ്ങളുടെ ലാഭത്തിനായി മണ്ണുമാഫിയ രാത്രിയുടെ മറവില്‍ മണ്ണെടുത്തുമാറ്റിയപ്പോള്‍ കിലോമീറ്ററുകള്‍ ദൂരം റോഡില്‍ ചെളി നിറഞ്ഞതോടെ പൊതുജനം അനുഭവിച്ച ദുരിതമാണിത്.

മുക്കട-ഇടമണ്‍-അത്തിക്കയം റോഡിലെ പാറേക്കടവിലാണ് സംഭവം. റോഡു നിറയെ വലിയ തിട്ടലുപോലെയാണ് ചെളി നിറഞ്ഞിരിക്കുന്നത്. വെയില്‍ വീണതോടെ പൊടി ശല്യവുമായി. നാട്ടുകാര്‍ അധികൃതരുടെ അനാസ്ഥയോര്‍ത്ത് മുക്കത്തു വിരല്‍ ചേര്‍ക്കുകയാണ്. ഇവിടെ രാത്രിയുടെ മറവില്‍ പച്ചമണ്ണു കടത്ത് വ്യാപകമാണ്. കുന്നും മലകളും വീടു നിര്‍മ്മാണത്തിന്‍റെ പേരില്‍ രാത്രിയുടെ മറവില്‍ ഇടിച്ചു നിരത്തുമ്പോള്‍ വയലുകള്‍ കരയായി മാറുകയാണ്.

പോലീസ്, റവന്യൂ വകുപ്പളെ ഇരുട്ടില്‍ നിര്‍ത്തി മണ്ണുമാഫിയ തഴച്ചു വളരുകയാണ്. പ്രതികരിക്കുന്നവരെ ഭീക്ഷിപ്പെടുത്തുവാനും ഇക്കൂട്ടര്‍ മടികാണിക്കുന്നില്ല. പരാതി ആകുന്നതോടെ സ്ഥലം സന്ദര്‍ശിച്ചു മടങ്ങുന്ന അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് ഇത്തരക്കാര്‍ക്ക് തണലായി മാറുകയാണ് ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....