റാന്നിയില്‍ ടാറിംങ്ങിനു പിന്നാലെ വീണ്ടും കുടിവെള്ള പൈപ്പ്  പൊട്ടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തിലുള്ള റോഡു പണി ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ടാറിംങ്ങിനു പിന്നാലെ വീണ്ടും കുടിവെള്ള വിതരണ പൈപ്പ്  പൊട്ടി. രാവിലെ പത്തോടെ തോട്ടമണ്ണിനു സമീപം മിനി സിവില്‍ സ്റ്റേഷനു മുന്നിലാണ് പൈപ്പു പൊട്ടിയത്. റോഡില്‍ നിറയെ പ്രളയം പോലെ വെള്ളം നിറഞ്ഞതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ഭാവി ഇതോടെ പ്രവചനാതീതമായി.

കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ടാറിംങു നടത്തുന്നതോടെ പൈപ്പുകള്‍ പൊട്ടുന്നത് റാന്നിയില്‍ സ്ഥിരമാവുകയാണ്. ഇങ്ങനെ നിരന്തരം പൈപ്പു പൊട്ടി കുടിവെള്ളം പാഴാകുന്നതു തുടര്‍ന്നാല്‍ വെള്ളം കിട്ടാതെ പൊതുജനം വലയുകയും റോഡിനു ഗുണനിലവാരമില്ലാതാവുകയുമാവും ഫലം. റാന്നി മേജര്‍ ജലവിതരണ പദ്ധതിയില്‍ നിന്നും ഗാര്‍ഹിക കണക്ഷനു കൊടുത്ത പൈപ്പാണ് പൊട്ടിയതെന്നാണ് സൂചന. വെള്ളം റോഡില്‍ നിറഞ്ഞതോടെ ജലഅതോറിറ്റി അധികൃതര്‍ മെയിന്‍ പൈപ്പു അടച്ചതോടെയാണ് വെള്ളം വരവ് നിലച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം...

ലേക്‌ഷോറിന് പിന്നാലെ രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

0
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ...

അടൂരിലെ ഷെഹ്‌നയുടെ മരണം : ആൺസുഹൃത്ത് അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി...

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...