യു​വാ​വി​നെ മ​ർ​ദ്ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു ; ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: യു​വാ​വി​നെ മ​ർദ്ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ട​ക്കം ര​ണ്ടുപേ​ർ പോലീസ് പിടിയിൽ. എ​റ​ണാ​കു​ളം കോ​താ​ട് മ​രോ​ട്ടി​പ​റ​മ്പി​ൽ അ​നു ശ്രീ​നി​വാ​സ് (31), ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കാ​യം​കു​ളം പു​തു​പ്പ​ള്ളി ആ​ർ.​വി നി​വാ​സി​ൽ അ​നു​ശ്രീ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്. ശ​നി​യാ​ഴ്ച രാ​ത്രി 8.30-ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. എ​റ​ണാ​കു​ളം ക​ലാ​ഭ​വ​ൻ റോ​ഡി​ലെ റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പം​ വെ​ച്ച്​ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഏ​ഴോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി മൊ​ബൈ​ൽ ഫോ​ണും 7000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. അ​ഖി​ൽ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഷാ​ഹി​ന, അ​നൂ​പ്, അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ഇ​ഗ്നേ​ഷ്യ​സ്, വി​നോ​ദ്, ശി​ഹാ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...