കൊച്ചി : പട്ടാപ്പകല്‍ അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഉത്തരാഖണ്ഡ് രുദ്രാപ്പൂര്‍ സ്വദേശി മിന്റു വിശ്വാസ്, ഉത്തര്‍ പ്രദേശുകാരനായ ഹരിചന്ദ്ര, ചന്ദ്രാബന്‍ എന്നിവരാണ് പിടിയിലായത്. ഗാന്ധിനഗര്‍, എളമക്കര ഭാഗങ്ങളിലെ വീടുകള്‍ കുത്തിത്തുറന്നിവര്‍ പണവും സ്വര്‍ണവുമടക്കം ലക്ഷങ്ങളുടെ മുതലാണ് സംഘം അപഹരിച്ചത്.
പകല്‍ ആളൊഴിഞ്ഞ ആഢംബര വീടുകളാണ് സംഘം ലക്‌ഷ്യം വക്കുന്നത്. പോലീസിന് തലവേദനയായതോടെ കവര്‍ച്ചക്കാരെ പിടിക്കാന്‍ പ്രത്യേക സംഘം രംഗത്തിറങ്ങി. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പരിശോധിച്ചു. അതിനിടയിലും കവര്‍ച്ച തുടര്‍ന്ന പ്രതികള്‍ ഇളമക്കരയിലെ തന്നെ മറ്റൊരു വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് 35000 രൂപയും കവര്‍ന്നു. തിരച്ചില്‍ തുടര്‍ന്ന പോലീസ് ഒടുവില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് പ്രതികളെ പിടികൂടി. വിദേശ കറന്‍സി ഉള്‍പ്പെടെ മോഷണമുതലുകളെല്ലാം പ്രതികളില്‍ നിന്ന് തിരിച്ചുപിടിച്ചു.