കൊണ്ടോട്ടിയില്‍ സ്വർണാഭരണ നിർമാണ ശാലയിൽ കവർച്ച

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ പണം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി രാമദാസ് നിഗത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊണ്ടോട്ടി തങ്ങള്‍സ് റോഡിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കവര്‍ച്ച നടന്നത്. കടയടക്കാന്‍ നേരത്താണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി നാലംഗ സംഘമെത്തിയത്. ഈ സമയം രാമദാസിന്‍റെ മകനും കടക്കുള്ളിലുണ്ടായിരുന്നു. സംഘം അക്രമിക്കാന്‍ ശ്രമിച്ചതോടെ രാമദാസും മകനും പുറത്തേക്കോടി. മേശയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ സംഘം കവര്‍ന്നു.

പുറത്തേക്കോടിയ രാമദാസ് ബഹളം വെച്ചതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും പാഞ്ഞെത്തി സംഘത്തിലെ ഒരാളെ പിടികൂടി. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ താനൂര്‍ സ്വദേശി അയൂബാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു.സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....