ബിസ്‌മി ഷോറൂമില്‍ 25 ലക്ഷത്തോളം രൂപയുടെ മോഷണം ; 2 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : അജ്‌മല്‍ ബിസ്‌മി ഷോറൂമില്‍ നിന്ന്‌ മൊബൈല്‍ ഫോണുകളും അനുബന്ധ സാമഗ്രികളും ഉള്‍പ്പെടെ 25 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസില്‍ കടയിലെ ജീവനക്കാരനായ കോട്ടയം പെരുവ കാരിക്കോട്‌ സ്വദേശി കടുവമാക്കല്‍ വീട്ടില്‍ കെ.എസ്‌ ശ്രീജിത്ത്‌ (26), ഇലക്രേ്‌ടാണിക്‌സ്‌ വിഭാഗം മാനേജര്‍ എറണാകുളം പള്ളുരുത്തി സ്വദേശി അംജത്‌ (37) എന്നിവരെ തൊടുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കടയില്‍ സ്‌റ്റോക്കില്‍ വലിയ കുറവ്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്‌. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീജിത്തിനെ എസ്‌.ഐ ബൈജു പി. ബാബുവിന്‍റെ  നേതൃത്വത്തില്‍ മോനിപ്പള്ളിയിലെ വാടക വീട്ടില്‍ നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതെ തുടര്‍ന്നാണ്‌ മാനേജര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തി അംജത്തിനെയും അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ രണ്ട്‌ പേരും ചേര്‍ന്നാണ്‌ തട്ടിപ്പ്‌ നടത്തിതിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.

കടയില്‍ വില്‍പനയ്‌ക്ക്‌ വെച്ചിരിക്കുന്ന വില കൂടിയ ഫോണുകളും മറ്റും ഓര്‍ഡര്‍ പ്രകാരം മറ്റ്‌ കടകളില്‍ എത്തിച്ചു കൊടുക്കാന്‍ എന്ന പേരിലാണ്‌ ശ്രീജിത്ത്‌ കടത്തിയിരുന്നത്‌. പിന്നീട്‌ ഓര്‍ഡര്‍ റദ്ദാക്കിയെന്നും പറഞ്ഞ്‌ ഫോണുകളും മറ്റും മാറ്റിയ ശേഷം ഇതിന്‍റെ കവര്‍ മാത്രം തിരികെ കടയില്‍ എത്തിക്കുകയും ഇവ തിരികെ കിട്ടിയതായി മാനേജര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഇവര്‍ ഇത്തരത്തില്‍ കടത്തി കൊണ്ടു പോയ രണ്ട്‌ ഫോണുകള്‍ പോലീസ്‌ കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...