കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ള ; രണ്ടംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായി. പിരായിരി സ്വദേശി ഉമർ നിഹാൽ, റിനീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ മോഷണം നടത്തിയ മൂന്നു പ്രതികളെ പത്തു ദിവസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ റോബിൻസൺ റോഡിലാണ് കേസിന് ആസ്‍പദമായ സംഭവം. സെയിൽസ് എക്സിക്യൂട്ടീവായ എറണാകുളം സ്വദേശി മീറ്റിങ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം കാർ തടഞ്ഞു നിർത്തി.

ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികൾ എടിഎമ്മിലെത്തിച്ച് പണം പിൻവലിപ്പിച്ചു. ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും വാച്ചും കവർന്ന് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപം ഇറക്കി വിടുകയായിരുന്നു.  എറണാകുളം സ്വദേശിയുടെ പരാതിയിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈക്കൂലിടയക്കം തടയാൻ നിർണായക നീക്കം ; വാഹന കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

0
തിരുവനന്തപുരം : വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി. ഉടമയുടെ ആധാറുമായി...

രാജ്യത്തിന്റെ ഭാവി തലമുറയോട് പെരുമാറുന്നതിൽ ജാഗ്രത പാലിക്കണം ; രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട്...

വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന്...

0
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം...